ഇറക്കുമതി കാറിന്റെ നികുതി: നടന്‍ വിജയ്ക്ക് തിരിച്ചടി; ഒരുലക്ഷം രൂപ പിഴ

ഇറക്കുമതി കാറിന്റെ നികുതി: നടന്‍ വിജയ്ക്ക് തിരിച്ചടി; ഒരുലക്ഷം രൂപ പിഴ

 
37

ചെന്നൈ: ആഢംബര കാറിന് ഇറക്കുമതി തീരുവയിൽ ഇളവ് വേണമെന്നാവശ്യപ്പെട്ട് നടന്‍ വിജയ് നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ഇംഗ്ലണ്ടില്‍ നിന്ന് 2012ല്‍ ഇറക്കുമതി ചെയ്‌ത റോള്‍സ് റോയ്‌സ് ഗോസ്റ്റ് കാറിനാണ് ഇറക്കുമതി തീരുവയിൽ ഇളവ് തേടി വിജയ് കോടതിയെ സമീപിച്ചത്. നികുതി അടയ്ക്കാത്തതില്‍ വിജയ്‌യെ രൂക്ഷമായി വിമര്‍ശിച്ച കോടതി നികുതി അടയ്ക്കാന്‍ റീല്‍ ഹീറോകള്‍ക്ക് മടി ആണെന്ന് കുറ്റപ്പെടുത്തി.

നികുതി കൃത്യമായി അടച്ച് ആരാധക ലക്ഷങ്ങൾക്ക് മാതൃകയാകണമെന്ന് നടനോട് കോടതി പറഞ്ഞു. വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ച കോടതി സിനിമയിലെ സൂപ്പർ ഹീറോ യഥാര്‍ത്ഥ ജീവിതത്തില്‍ 'റീല്‍ ഹീറോ' ആവരുതെന്ന് വിമര്‍ശിച്ചു. തുക രണ്ടാഴ്‌ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലടയ്ക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. 

From around the web

Special News
Trending Videos