ഐ.എം.ഡി.ബി. പോപ്പുലർ ലിസ്റ്റിൽ ഇടം നേടി ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ദൃശ്യം 2

ഐ.എം.ഡി.ബി.യുടെ ഈ വർഷത്തെ ‘മോസ്റ്റ് പോപ്പുലർ ഇന്ത്യൻ’ ചിത്രങ്ങളുടെയും പാരമ്പരകളുടെയും ലിസ്റ്റുകൾ പുറത്തിറക്കി. വിവിധ ഭാഷകളിൽ നിന്നായി 7 സിനിമകളും 3 വെബ് സീരീസുമാണ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്. മലയാളത്തിൽ നിന്നും ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം 2’ വും, ജിയോ ബേബി സംവിധാനം നിർവഹിച്ച ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണു’മാണ് ഇടം നേടിയത്.
ലോക സിനിമകളുടെയും പരമ്പരകളുടെയും പ്രമുഖ ഓൺലൈൻ ഡാറ്റ ബേസാണ് ഐ.എം.ഡി.ബി. ജനപ്രീതിയില്‍ ഒന്നാം സ്ഥാനത്ത് തമിഴ് ചിത്രം ‘മാസ്റ്റര്‍’ ആണ്. മാസ്റ്റര്‍, ആസ്‍പിരന്‍റ്സ്, ദി വൈറ്റ് ടൈഗര്‍, ദൃശ്യം 2, നവംബര്‍ സ്റ്റോറി, കര്‍ണ്ണന്‍, വക്കീല്‍ സാബ്, മഹാറാണി, ക്രാക്ക്, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്നിവയാണ് യഥാക്രമം ഐഎംഡിബി 2021ലെ ജനപ്രിയ ഇന്ത്യന്‍ ലിസ്റ്റിൽ ഉൾപ്പെട്ടത്.