ഒടിടി റിലീസിനൊരുങ്ങി ഭ്രമ

ഒടിടി റിലീസിനൊരുങ്ങി ഭ്രമ

 
18

ഒടിടി റിലീസിനൊരുങ്ങി ഭ്രമ. പൃഥ്വിരാജിനെ നായകനാക്കി രവി കെ ചന്ദ്രന്‍ ഒരുക്കുന്ന ചിത്രമാണിത് .ഒടിടി വിവരങ്ങള്‍ നല്‍കുന്ന 'ലെറ്റ്സ് ഒടിടി ഗ്ലോബല്‍' ആണ് ഭ്രമം ഒരു ഡയറക്റ്റ് ഒടിടി റിലീസ് ആയിരിക്കുമെന്ന വിവരം പങ്കുവച്ചിരിക്കുന്നത്.

ചിത്രം ആമസോണ്‍ പ്രൈമിലൂടെയാവും എത്തുക. ബോളിവുഡ് ബ്ലാക്ക് കോമഡി ത്രില്ലര്‍ ചിത്രം 'അന്ധാധുനി'ന്‍റെ റീമേക്ക് ആണ് ഈ ചിത്രം. രവി കെ ചന്ദ്രന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രം എ പി ഇന്‍റര്‍നാഷണല്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ദ്രന്‍സ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച റോജിന്‍ തോമസ് ചിത്രം '#ഹോം' ആയിരുന്നു മലയാളത്തില്‍ നിന്നുള്ള അവസാന ഒടിടി റിലീസ്.

എപി ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന,അനീഷ്, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ, ഞാന്‍ പ്രകാശന്‍ ഫെയിം ദേവിക തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. തിരക്കഥ, സംഭാഷണം ശരത് ബാലന്‍ എഴുതുന്നു. ലൈന്‍ പ്രൊഡ്യുസര്‍-ബാദുഷ എന്‍.എം, എഡിറ്റിങ്- ശ്രീകര്‍ പ്രസാദ്, സംഗീത സംവിധാനം- ജാക്സ് ബിജോയ്, അസ്സോസിയേറ്റ് ഡയറക്ടര്‍-ജിത്തു അഷ്റഫ്, സൂപ്പര്‍വൈസിങ് പ്രൊഡ്യൂസര്‍- അശ്വതി നടുത്തൊടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജിനു പി.കെ, സ്റ്റില്‍സ്-ബിജിത് ധര്‍മ്മടം, മേക്കപ്പ്-റോണക്‌സ് സേവ്യര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍, ടൈറ്റില്‍ ഡിസൈന്‍- ആനന്ദ് രാജേന്ദ്രന്‍.

From around the web

Special News
Trending Videos