സിനിമ വ്യവസായത്തിന് ഇനിയെങ്കിലും കൈത്താങ്ങ് നല്‍കിയില്ലെങ്കില്‍ തകരുമെന്ന് ഇടവേള ബാബു

സിനിമ വ്യവസായം പട്ടിണിയുടെ അങ്ങേയറ്റത്ത് എത്തി കഴിഞ്ഞുവെന്നും ഇനിയെങ്കിലും കൈത്താങ്ങ് നല്‍കിയില്ലെങ്കില്‍ തകരുമെന്നും അമ്മ ജനറല്‍ സെക്രട്ടറി ഇവേള ബാബു. ‘പട്ടിണിയുടെ അങ്ങേയറ്റത്തെത്തി കഴിഞ്ഞു സിനിമ വ്യവസായം. ഇപ്പഴെങ്കിലും ഒരു കൈത്താങ്ങ് കിട്ടിയില്ലെങ്കില്‍ ശരിയാവില്ല. അതുപോലെ തന്നെ സര്‍ക്കാരിനോട് ഒരു പാക്കേജ് വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.’ ഇടവേള ബാബു പറഞ്ഞു.
ചലച്ചിത്രപ്രവത്തകര്‍ വാക്സിന്‍ എടുക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അമ്മ കൊച്ചിയില്‍ സംഘടിപ്പിച്ച വാക്‌സിനേഷന്‍ ഡ്രൈവിന്റെ ഉദ്ഘാടന സമയത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇടവേള ബാബു ഇക്കാര്യം പറഞ്ഞത്. വാക്സിനേഷന്‍ ഡ്രൈവ മഞ്ജു വാര്യരാണ് ഉദ്ഘാടനം ചെയ്തത്. അമ്മയില്‍ അംഗത്വമില്ലാത്ത ആളുകള്‍ക്കും വാക്‌സീന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.