‘ഞാന്‍ മഞ്ജു വാര്യറിന്റെ വലിയ ആരാധികയാണ്’- കനി കുസൃതി

 

‘ഞാന്‍ മഞ്ജു വാര്യറിന്റെ വലിയ ആരാധികയാണ്’- കനി കുസൃതി

 
ലപര,കര.തകയ
 

താന്‍ മഞ്ജുവിന്റെ വലിയ ആരാധികയാണെന്നും മഞ്ജു വാര്യര്‍ ചെയ്യുന്ന രീതിയിലുള്ള റോളുകള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് കനി കുസൃതി. മായാനദിയിലെ ഐശ്വര്യ ലക്ഷ്മി, പിന്നെ ഈഡയിലെ നിമിഷ സജയന്‍ അതെല്ലാം തനിക്ക് ഇഷ്ടമാണെന്ന് കനി റെഡിഫ് ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

തമാശ സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അത്തരം സിനിമകളെ കുറിച്ച് പഠിക്കാന്‍ താത്പര്യമുണ്ടെന്നും താരം വ്യക്തമാക്കി. മലയാള സിനിമയില്‍ ശ്യാം പുഷ്‌കരന്‍ ദിലീഷ് പോത്തന്‍, ലിജോ ജോസ് പല്ലിശ്ശേരി എന്നിവരുടെ സിനിമകള്‍ തനിക്ക് ഇഷ്ടമാണെന്ന് കനി പറഞ്ഞു. സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണിയാണ് അവസാനമായി റിലീസ് ചെയ്ത കനിയുടെ മലയാള സിനിമ.

From around the web

Special News
Trending Videos