ഹോളിവുഡ് നടി പട്രീഷ്യ ഹിച്കോക്ക് അന്തരിച്ചു

ഹോളിവുഡ് നടി പട്രീഷ്യ ഹിച്കോക്ക്  അന്തരിച്ചു

 
61

മുതിര്‍ന്ന ഹോളിവുഡ് നടി പട്രീഷ്യ ഹിച്കോക്ക്അന്തരിച്ചു. 93 വയസ്സായിരുന്നു. മണ്‍മറഞ്ഞ വിഖ്യാത സംവിധായകന്‍ ആല്‍ഫ്രഡ് ഹിച്കോക്കിന്‍റെ മകളാണ്. കാലിഫോര്‍ണിയയിലെ തൗസന്‍റ് ഓക്സില്‍ തിങ്കളാഴ്ചയാണ് മരണം. 

ഹിച്കോക്കിന്‍റെ തന്നെ 'സ്റ്റേജ് ഫ്രൈറ്റ്' (1950) ആണ് പട്രീഷ്യയുടെ ആദ്യ സിനിമ. സ്ട്രേഞ്ചേഴ്സ് ഓൺ എ ട്രെയ്ൻ, സൈക്കോ തുടങ്ങിയ ഹിച്ച്കോക്ക് ചിത്രങ്ങളിലും പട്രീഷ്യ വേഷമിട്ടിരുന്നു.  1951ൽ പുറത്തിറങ്ങിയ ചിത്രം 'സ്ട്രേഞ്ചേഴ്സ് ഓണ്‍ എ ട്രെയിനി'ല്‍ പട്രീഷ്യ അവതരിപ്പിച്ച ബാര്‍ബറ മോര്‍ട്ടണ്‍ എന്ന കഥാപാത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.ദി കേസ് ഓഫ് തോമസ് പൈക്ക്, ദി മഡ്‍ലാര്‍ക്ക്, ദി ടെന്‍ കമാന്‍റ്മെന്‍റ്സ് എന്നീ ചിത്രങ്ങളിലും സസ്‍പെന്‍സ്, സസ്‍പീഷ്യന്‍, മൈ ലിറ്റിൽ മാർ​ഗി, മാറ്റിനി തീയേറ്റർ, ദി ലൈഫ് ഓഫ് റൈലി തുടങ്ങിയ ടെലിവിഷന്‍ സിരീസുകളിലും അഭിനയിച്ചിട്ടുണ്ട്.

From around the web

Special News
Trending Videos