സ്ത്രീധനത്തിനെതിരെ ശക്തമായ നിയമവും പഴുതുകളില്ലാത്ത നടപടിയും വേണം- ഗിന്നസ് പക്രു

 

സ്ത്രീധനത്തിനെതിരെ ശക്തമായ നിയമവും പഴുതുകളില്ലാത്ത നടപടിയും വേണം- ഗിന്നസ് പക്രു

 
വലപ,ക.തക
 

ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി വിസ്മയയുടെ മരണത്തില്‍ പ്രതികരിച്ച് നടന്‍ ഗിന്നസ് പക്രു. സ്ത്രീധനം കൊടുക്കില്ലെന്ന് മാതാപിതാക്കളും വാങ്ങുന്നവന്റെ ഒപ്പം പോവില്ലെന്ന് പെൺകുട്ടികളും തീരുമാനിക്കണമെന്ന് ഗിന്നസ് പക്രു പറഞ്ഞു. ഫേസ്ബു്ക്കില്‍ലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

ഗിന്നസ് പക്രുവിന്റെ ഫേസ്ബുക്ക് കുറിപ്പ്....

‘കൊടുക്കില്ലെന്ന് മാതാപിതാക്കളും വാങ്ങുന്നോന്റെ ഒപ്പം പോവില്ലെന്ന് കുട്ട്യോളും, വാങ്ങില്ലെന്ന് ചെക്കനും, അറിഞ്ഞാല്‍ അയ്യേ നാണക്കേടെന്നു സമൂഹവും. ഒപ്പം ശക്തമായ നിയമവും. പഴുതുകളില്ലാത്ത നടപടിയും വേണം. സ്ത്രീ തന്നെ ധനം. ആദരാഞ്ജലികള്‍ മോളെ’

From around the web

Special News
Trending Videos