മദ്യം കഴിക്കുന്ന മച്ചാന്മാര്‍ക്കു സന്തോഷ വാര്‍ത്ത

കോഴിക്കോട്: തുറക്കില്ലെങ്കിലും കള്ള് പാഴ്‌സലായി തരുവാൻ ധാരണയായെന്ന് മന്ത്രി പറഞ്ഞ കാര്യം ഫേസ്ബുക്കിലൂടെ സന്തോഷ് പണ്ഡിറ്റ് അറിയിച്ചിരിക്കുകയാണ്.
കൂടതെ മന്ത്രി പറഞ്ഞ , കശുമാവില്‍ നിന്ന് മദ്യം ഉത്പ്പാദിപ്പിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങളും പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.
ഫേസ്ബുക് കുറിപ്പ് ഇങ്ങനെ
മദ്യം കഴിക്കുന്ന മച്ചാന്മാര്‍ക്കു സന്തോഷ വാര്‍ത്ത. ലോക്ക് ഡൌണ്‍ തുടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ കള്ളു പാര്‍സല്‍ ആയി നല്‍കുവാന്‍ തീരുമാനം ആയതായി മന്ത്രി അറിയിച്ചു. ഇനിയും കള്ളു വില്പന നടന്നില്ലെങ്കില്‍ കള്ളു ചീത്തയാകും എന്ന് കണ്ടെത്തി.
ലോക്ഡൗണ്‍ കാരണം അടഞ്ഞു കിടക്കുന്നതിനാല്‍ ബിവറേജസ് കോര്‍പറേഷന് നിലവില്‍ ആയിരം കോടിയിലേറെ രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
എന്നാല്‍ കശുമാവില്‍ നിന്ന് മദ്യം ഉല്‍പാദിപ്പിക്കുന്ന പദ്ധതി, ചില സാങ്കേതിക കാരണങ്ങളാല്‍, കൂടുതല്‍ പരിശോധിച്ച ശേഷമേ നടപ്പാക്കാന്‍ കഴിയൂ എന്നും വാര്‍ത്ത.