'ഫ്രീഡം ഫൈറ്റ്' : പുതിയ പോസ്റ്റർ പുറത്തുവിട്ടു

 'ഫ്രീഡം ഫൈറ്റ്' : പുതിയ പോസ്റ്റർ പുറത്തുവിട്ടു

 
48

ജിയോ ബേബി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഫ്രീഡം ഫൈറ്റ്/ സ്വാതന്ത്ര്യ സമരം'. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അദ്ദേഹം ഒരുക്കുന്ന സിനിമയാണിത്. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ജോജു ജോര്‍ജ്, രോഹിണി, രജിഷ വിജയന്‍, ശ്രിന്ദ, സിദ്ധാര്‍ഥ ശിവ, കബനി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മറ്റു നാല് സംവിധായകരും ജിയോ ബേബിക്കൊപ്പം ചിത്രത്തിലുണ്ട്. അഖില്‍ അനില്‍കുമാര്‍, കുഞ്ഞില മാസ്സിലാമണി, ജിതിന്‍ ഐസക് തോമസ്, ഫ്രാന്‍സീസ് ലൂയിസ് എന്നിവരാണ് സംവിധായകര്‍.മാന്‍കൈന്‍ഡ് സിനിമാസ്, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ് രാജ്, വിഷ്ണു രാജന്‍ എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്. ഇവർ തന്നെയാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ നിര്‍മ്മാതാക്കൾ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മൂന്ന് അവാർഡ് ആണ് ജിയോ ഒരുക്കിയ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന് ലഭിച്ചത് . മികച്ച ചിത്രം, മികച്ച തിരക്കഥാകൃത്ത് (സംവിധായകന്‍ ജിയോ ബേബി തന്നെ), മികച്ച ശബ്ദരൂപകല്‍പ്പന (ടോണി ബാബു) എന്നിങ്ങനെയാണ് ചിത്രത്തിനു ലഭിച്ച പുരസ്‌കാരങ്ങള്‍.

From around the web

Special News
Trending Videos