'എരിഡ' ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു

'എരിഡ' ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു

 
49

സംയുക്ത മേനോനെ കേന്ദ്ര കഥാപാത്രമാക്കി വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന 'എരിഡ'യ്ക്ക് ഒടിടി റിലീസ്. ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒക്ടോബര്‍ 28ന് റിലീസ് ചെയ്യും. ഗ്രീക്ക് മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ചിത്രമാണ് എരിഡ.

സംയുക്തയ്ക്കൊപ്പം നാസര്‍, കിഷോര്‍, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. ട്രെന്‍ഡ്‍സ് ആഡ് ഫിലിം മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ സഹകരണത്തോടെ അരോമ സിനിമാസ്, ഗുഡ് കമ്പനി എന്നിവയുടെ ബാനറില്‍ അജി മേടയില്‍, അരോമ ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിർമ്മിച്ചിരിക്കുന്നത്. പ്രശസ്ത നിര്‍മ്മാതാവ് അരോമ മണിയുടെ മകനാണ് ബാബു. അദ്ദേഹത്തിന്‍റെ ആദ്യ ചലച്ചിത്ര നിര്‍മ്മാണ സംരംഭമാണ് അത്. ഛായാഗ്രഹണം എസ് ലോകനാഥന്‍. വൈ വി രാജേഷ് ആണ് കഥ, തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നത്.

From around the web

Special News
Trending Videos