ദുൽഖറിൻറെ കുറുപ്പ് ലോകമെമ്പാടുമുള്ള 1500 തിയറ്ററുകളിൽ റിലീസ് ചെയ്യും

ദുൽഖറിൻറെ കുറുപ്പ് ലോകമെമ്പാടുമുള്ള 1500 തിയറ്ററുകളിൽ റിലീസ് ചെയ്യും

 
49

കോവിഡ് പശ്ചാത്തലത്തില്‍ അടഞ്ഞു കിടന്ന സംസ്ഥാനത്തെ തീയേറ്ററുകളെല്ലാം തുറന്നു.  ' സൂപ്പർ താരങ്ങളിൽ ആദ്യം തീയറ്ററിൽ പ്രദർശനത്തിന് എത്തുന്നത് ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് ആണ് .നവംബര്‍ 12നാകും സിനിമ റിലീസ് ചെയ്യുക. കുറുപ്പ്' യൂറോപ്പിലും, യുകെയിലുമായി നൂറിലധികം സ്ഥലങ്ങളിൽ പ്രദർശനത്തിന് എത്തും. യുഎസ്എയിൽ കുറുപ്പ് നവംബർ 11ന് പ്രദർശനത്തിനെത്തും.

ലോകമെമ്പാടുമുള്ള 1500 തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിന് എത്തും ദുൽഖറിൻറെ ഏറ്റവും വലിയ റിലീസ് ആണ് ഈ ചിത്രം. കേരളത്തിൽ മാത്രം 450 തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിന് എത്തും. ഒടിടി റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് തീയേറ്റര്‍ റിലീസിലേക്ക് മാറിയത്. 35 കോടി ബജറ്റിൽ ആണ് ചിത്രം ഒരുക്കിയത്. നാനൂറിലേറെ തിയറ്ററുകളില്‍ കേരളത്തില്‍ മാത്രം ചിത്രത്തിന് റിലീസ് ഉണ്ടാവുമെന്നാണ് അറിയുന്നത്. 'സെക്കന്‍ഡ് ഷോ' എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഇതൊരുക്കിയ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് ഒരുക്കിയിരിക്കുന്നത്.

 

From around the web

Special News
Trending Videos