അൻപത് കൊല്ലം മുമ്പത്തെ പഴങ്കഥ വിളമ്പുന്നവരെ പരിഹസിക്കരുത്- ജോയ് മാത്യു

 

അൻപത് കൊല്ലം മുമ്പത്തെ പഴങ്കഥ വിളമ്പുന്നവരെ പരിഹസിക്കരുത്- ജോയ് മാത്യു

 
ിുപുരക
 

മുഖ്യമന്ത്രി പിണറായി വിജയനും കെ സുധാകരനും തമ്മിലുള്ള ബ്രണ്ണൻ കോളജ് കഥകളുടെ വാക്പോരിൽ രൂക്ഷ വിമർശനവുമായി ചലച്ചിത്ര - സാമൂഹിക പ്രവർത്തകനുമായ ജോയ് മാത്യു. ഫേസ്ബുക്കിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജീവിക്കാൻ വഴികാണാതെ ജനം നട്ടംതിരിഞ്ഞു മേലോട്ട് നോക്കി നിൽക്കുമ്പോൾ അൻപത് കൊല്ലം മുമ്പത്തെ പിച്ചാത്തിയുടെ പഴങ്കഥ വിളമ്പുന്നവരെ പരിഹസിക്കരുതെന്ന് ജോയ് മാത്യു കുറിച്ചു.

ജോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് കുറിപ്പ്.....

ജീവിക്കാൻ വഴികാണാതെ ജനം നട്ടംതിരിഞ്ഞു മേലോട്ട് നോക്കി നിൽക്കുമ്പോൾ അൻപത് കൊല്ലം മുമ്പത്തെ പിച്ചാത്തിയുടെ പഴങ്കഥ വിളമ്പുന്നവരെ പരിഹസിക്കരുത്. ഓരോ ജനതയ്ക്കും അവർ അർഹിക്കുന്ന ഭരണാധികാരികളെ ലഭിക്കും. ഇന്ത്യൻ ജനതക്ക് മൊത്തത്തിലാണെങ്കിലും കേരള ജനതയ്ക്ക് മാത്രമാണെങ്കിലും !അതിൽ നമ്മൾ മലയാളികൾക്കാണ് ആഹ്ലാദിക്കാൻ കൂടുതൽ വകയുള്ളത് എന്നാണു എന്റെയൊരു നിഗമനം .

From around the web

Special News
Trending Videos