‘ഈ മുഖം നോക്കിയാണ് ആദ്യം ആക്ഷനും കട്ടും പറഞ്ഞത്’, സുരാജിന് പിറന്നാൾ ആശംസിച്ച് സംവിധായകൻ മാർത്താണ്ഡൻ

സംസ്ഥാന ദേശീയ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ മലയാളത്തിന്റെ പ്രിയ നടൻ സുരാജ് വെഞ്ഞാറമൂടിന് പിറന്നാൾ ആശംസകളുമായി സംവിധായകൻ മാർത്താണ്ഡൻ. താൻ ആദ്യമായി ആക്ഷനും കട്ടും പറഞ്ഞത് ആ മുഖത്ത് നോക്കിയാണെന്നും ആ ചിത്രത്തിലൂടെ ആ വർഷത്തെ മികച്ച ഹാസ്യനടനുള്ള സുരാജ് സ്വന്തമാക്കിയെന്നും മാർത്താണ്ഡൻ കുറിച്ചു.
മാർത്താണ്ഡന്റെ കുറിപ്പ്..........
പത്തൊൻപതു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആദ്യമായി സംവിധായകനായപ്പോൾ ഈ മുഖം നോക്കിയാണ് ആദ്യം ആക്ഷനും കട്ടും പർഞ്ഞത് ക്ലീറ്റസ്സിലൂടെ ആ വർഷത്തെ മികച്ച ഹാസ്യ നടനുള്ള സംസ്ഥാന അവാർഡും സുരാജിനു കിട്ടിയിരുന്നു ഇന്ന് അദ്ദേഹം അഭിനയത്തിന്റെ വലിയ തലങ്ങളിൽ എത്തിയിരിക്കുന്നു. ഇന്ന് സുരാജിന്റെ ജന്മദിനമാണ്. സുരാജ് വെഞ്ഞാറമുടിന് പ്രിയ സുഹൃത്തിന് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു.