ഫാമിലി മാൻ നിരോധിക്കണമെന്ന് സംവിധായകൻ ഭാരതിരാജ

 

ഫാമിലി മാൻ നിരോധിക്കണമെന്ന് സംവിധായകൻ ഭാരതിരാജ

 
GG
 

ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത വെബ് സീരീസ് ഫാമിലി മാൻ-2 നിരോധിക്കണമെന്ന് സംവിധായകൻ ഭാരതിരാജ. തമിഴ് ഈഴം പോരാളികളുടെ ചരിത്രം അറിയാത്തവരാണ് ഈ സീരീസ് നിർമ്മിച്ചത്. നല്ല ഉദ്ദേശ്യങ്ങളും വീര്യവും വലിയ ത്യാഗങ്ങളും നിറഞ്ഞ കലാപത്തെ അപമാനിക്കുന്ന സീരീസിനെ താൻ അപലപിക്കുന്നു. സ്ട്രീമിംഗ് ഉടൻ നിർത്തണമെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറോട് താൻ അഭ്യർത്ഥിക്കുന്നുവെന്ന് ട്വിറ്ററിൽ ഭാരതി രാജ കുറിച്ചു.

നേരത്തേ, നാം തമിഴർ കക്ഷി നേതാവും സംവിധായകനുമായ സീമനും സീരീസ് നിരോധിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. രാജ് ആന്റ് ഡികെ സംവിധാനം ചെയ്ത ഫാമിലി മാൻ 2 ൽ മനോജ് ബാജ്പേയിക്കൊപ്പം സാമന്ത അക്കിനിയാണ് പ്രധാനവേഷത്തിൽ എത്തുന്നത്. സീരീസിൽ സാമന്ത അവതരിപ്പിച്ച രാജി എന്ന കഥാപാത്രം ഏറെ വിമർശനങ്ങൾക്ക് വിധേയമായിരുന്നു. എൽടിടിഇ പ്രവർത്തകയായാണ് സാമന്ത സീരീസിൽ എത്തുന്നത്.

From around the web

Special News
Trending Videos