ജഗമേ തന്തിരം തിയറ്റര്‍ റിലീസ് അല്ലാത്തതില്‍ നിരാശയുണ്ടെന്ന് ധനുഷ്

 

ജഗമേ തന്തിരം തിയറ്റര്‍ റിലീസ് അല്ലാത്തതില്‍ നിരാശയുണ്ടെന്ന് ധനുഷ്

 
ുുി
 

നെറ്റ്ഫ്‌ലിക്‌സില്‍ റിലീസിനൊരുങ്ങുന്ന ജഗമേ തന്തിരം തിയറ്ററില്‍ റിലീസ് ചെയ്യാന്‍ കഴിയാത്തതിൽ വിഷമത്തിലാണെന്ന് ധനുഷ്. ‘ജഗമേ തന്തിരം തിയറ്ററില്‍ റിലീസ് ചെയ്യാത്തതില്‍ അതിയായ നിരാശയുണ്ട്. എങ്കിലും നെറ്റ്ഫ്‌ലിക്‌സ് റിലീസ് ആയതില്‍ സമാധാനം ഉണ്ട്. കാരണം അതിലൂടെ ചിത്രം ഒരുപാട് പ്രേക്ഷകരിലേക്ക് എത്തും. കൂടാതെ ഈ പ്രതിസന്ധി ഘട്ടത്തില്‍ ഒരു ഇളവ് തന്നെയാണ് സിനിമ.- ധനുഷ് പറഞ്ഞു. ട്വിറ്റര്‍ സ്‌പേസില്‍ സംസാരിക്കവെയാണ് താരം ഇക്കാര്യം സൂചിപ്പിച്ചത്.

ജഗമേ തന്തിരത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് കാര്‍ത്തിക് സുബ്ബരാജാണ്  ആക്ഷന്‍ ത്രില്ലറായ ‘ജഗമേ തന്തിരത്തില്‍’ ധനുഷ്, ഐശ്വര്യ ലക്ഷ്മി, ജെയ്മസ് കോസ്മോ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2020ല്‍ തിയറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും കൊവിഡ് പ്രതിസന്ധിയും മറ്റ് ചില കാരണങ്ങള്‍ കൊണ്ടും നിര്‍മ്മാതാവ് ശശികാന്ത് ചിത്രം ഒടിടിക്ക് വില്‍ക്കുകയായിരുന്നു.

From around the web

Special News
Trending Videos