ഡെന്നീസ് ജോസഫിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

 

ഡെന്നീസ് ജോസഫിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

 
ഡെന്നീസ് ജോസഫിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു
 

അന്തരിച്ച തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫിന്റെ മൃതദേഹം ഏറ്റുമാനൂർ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിൽ ഒദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. സാമൂഹിക രാഷ്ട്രീയ, സിനിമ മേഖലയിലെ പ്രമുഖരടക്കം സംസ്കാര ചടങ്ങില്‍ പങ്കെടുത്തു. മരണ സമയത്ത് ഭാര്യയും തിരക്കഥാകൃത്ത് ബോബിയും അടക്കമുള്ളവർ ഒപ്പമുണ്ടായിരുന്നു.

ഏറ്റുമാനൂരിലെ വീട്ടില്‍ വെച്ച് ഇന്നലെ വൈകിട്ടോടെയാണ് ഡെന്നീസ് ജോസഫിന് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഇതേ തുടർന്ന് തളർന്ന് വീണ ഡെന്നീസ് ജോസഫിനെ വീട്ടില് വെച്ച തന്നെ പ്രാഥമിക ശുശ്രൂഷ നല്കി. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

From around the web

Special News
Trending Videos