ലോക റെക്കോർഡ് നേട്ടവുമായി "കുട്ടിദൈവം"

ലോക റെക്കോർഡ് നേട്ടവുമായി "കുട്ടിദൈവം"

 
72

ഡോ. സുവിദ് വിൽസൺ  സംവിധാനവും നിർമ്മാണവും നിര്‍വ്വഹിച്ച "കുട്ടി ദൈവം" എന്ന ഷോർട്ട് ഫിലിമിന്  ക്യാമറ നായികയായി വരുന്ന ലോകത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ഷോർട്ട് ഫിലിം എന്ന ലോക റെക്കോർഡ് നേടി. ഓരോ സീനുകളും ഒറ്റ ഷോട്ടിൽ ചിത്രീകരിക്കുകയും കേന്ദ്ര കഥാപാത്രത്തെ സിനിമയ്ക്ക് പുറത്ത് കാണിക്കുന്നില്ല എന്നതാണ് ഈ ഷോർട്ട് മൂവിയുടെ മറ്റൊരു പ്രത്യേകത.പ്രശസ്ത മാധ്യമ പ്രവർത്തകന്‍ സജീവ് ഇളമ്പല്‍  തിരക്കഥരചിച്ചിരിക്കുന്ന  ചിത്രത്തിന്റെ കഥ സംവിധായകന്‍റെ  തന്നെയാണ്. ഛായാഗ്രഹണം സനൽ ലസ്റ്റർ കൈകാര്യം ചെയ്തു. ഈ ഹ്രസ്വചിത്രത്തിൽ പ്രവർത്തിച്ച മറ്റ് സാങ്കേതിക വിദഗ്ധർ

എഡിറ്റർ-നിഹാസ് നിസാർ, ആർട്ട്-ഓമനക്കുട്ടൻ, മേക്കപ്പ് നിഷ ബാലൻ, കോസ്റ്റ്യൂം-രേഷ് കുമാർ, പ്രൊഡക്ഷൻ കൺട്രോളർ-ജോമോൻ ജോയ്, അസിസ്റ്റന്റ് ഡയറക്ടർ-റോബിൻ മാത്യു, അസിസ്റ്റന്റ് ക്യാമറാമാൻ-വിവേക് ​​എംഡി, പിആർഒ-സുനിത സുനിൽ, സ്റ്റിൽസ്-അരുൺ ടിപി, ഡബ്ബിംഗ് ( നായിക) -കൃപ പ്രകാശ്

പ്രജോദ് കലാഭവൻ, പ്രശാന്ത് അലക്സാണ്ടർ, നസീർ സംക്രാന്തി, പാലാ അരവിന്ദൻ, കണ്ണൻ സാഗർ, ഷഫീഖ് റഹ്മാൻ, കിടു ആഷിക്, സുദീപ് കാരക്കാട്ട്, സജി കൃഷ്ണ, അജീഷ് ജോസ്, അഷ്റഫ് ഗുക്കുകൾ, മാസ്റ്റർ കാശിനാഥൻ തുടങ്ങിയ മോളിവുഡിലെ പ്രശസ്ത അഭിനേതാക്കൾ ഈ സിനിമയിലെ മറ്റ് അഭിനേതാക്കളിൽ ഉൾപ്പെടുന്നു. 

From around the web

Special News
Trending Videos