'ചെരാതുകള്‍' സൈന പ്ലേ ഒ.ടി.ടിയിൽ റിലീസ് ചെയ്തു

 

'ചെരാതുകള്‍' സൈന പ്ലേ ഒ.ടി.ടിയിൽ റിലീസ് ചെയ്തു

 
ിുരബപകതഗഹഹച
 

ആറു സംവിധായകര്‍ ചേർന്നൊരുക്കിയ ആന്തോളജി സിനിമ ചെരാതുകള്‍ സൈന പ്ലേ ഒ.ടി.ടിയില്‍ റിലീസ് ചെയ്തു. ആറു വ്യത്യസ്ത കഥകൾ പറയുന്ന ചിത്രം ദേശീയ അന്തർദേശീയ തലത്തിൽ നാല്‍പതിലധികം അവാർഡുകൾ ഇതിനോടകം നേടിയിട്ടുണ്ട്. മാമ്പ്ര ഫൌണ്ടേഷന്‍റെ ബാനറില്‍ ഡോക്ടര്‍ മാത്യു മാമ്പ്രയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ആദില്‍, മറീന മൈക്കില്‍, മാല പാര്‍വതി, ദേവകി രാജേന്ദ്രന്‍, ശിവജി ഗുരുവായൂര്‍ എന്നിവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതുമുഖ സംവിധായകരായ ഷാജൻ കല്ലായി, ഷാനൂബ് കരുവത്ത്, ഫവാസ് മുഹമ്മദ്, അനു കുരിശിങ്കൽ, ശ്രീജിത്ത്‌ ചന്ദ്രൻ, ജയേഷ് മോഹൻ എന്നിവരാണ് ചിത്രം ഒരുക്കുന്നത്.

From around the web

Special News
Trending Videos