ലൈംഗിക പീഡനം, പ്രമുഖ ബോളിവുഡ് താരം ജാക്കി ഭഗ്നാനിക്കെതിരെ കേസ്

പ്രമുഖ ബോളിവുഡ് താരം ജാക്കി ഭഗ്നാനിക്കെതിരെ പീഡനക്കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. 2015 മുതൽ പലവിധത്തിൽ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകേണ്ടി വന്നുവെന്നാണ് ഗാനരചയിതാവ് കൂടിയായ പരാതിക്കാരി ആരോപിക്കുന്നത്. ബാന്ദ്രയിൽ വച്ചാണ് ജാക്കി ഭഗ്നാനി പീഡനത്തിനിരയാക്കിയതെന്നാണ് പരാതിയിൽ പറയുന്നത്. ജാക്കി ഉൾപ്പെടെ ബോളിവുഡിലെ അറിയപ്പെടുന്ന ഒൻപത് പേർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ബോളിവുഡ് താരം ഉൾപ്പെടെയുള്ളവർക്കെതിരെ ബലാത്സംഗത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന വിവരം ബാന്ദ്രാ സ്റ്റേഷൻ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിട്ടുണ്ട്. ബോളിവുഡ് ഫോട്ടോഗ്രാഫർ കോൾസ്റ്റൺ ജൂലിയൻ, നിർമ്മാണ കമ്പനിയായ ടീ സീരിസിലെ കിഷൻ കുമാര്‍, ക്വാൻ ടാലന്‍റ് മാനേജ്മെന്‍റ് കമ്പനി സഹ ഉടമ അനിർബൻ ദാസ്, നിഖിൽ കാമത്, ഷീൽ ഗുപ്ത, അജിത് ഥാക്കുർ, ഗുരുജ്യോത് സിംഗ്, വിഷ്ണു വര്‍ധൻ ഇന്ദുരി എന്നിവരാണ് എഫ്ഐആറിൽ ഉൾപ്പെട്ട മറ്റുള്ളവർ. പരാതിയിൽ ഇതുവരെ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല.