മമ്മൂട്ടിയുടെ 'വൺ' സിനിമയുടെ റീമേക്ക് അവകാശം സ്വന്തമാക്കി ബോണി കപൂർ

 

മമ്മൂട്ടിയുടെ 'വൺ' സിനിമയുടെ റീമേക്ക് അവകാശം സ്വന്തമാക്കി ബോണി കപൂർ

 
ിുപിരകപരത
 

മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തിലെത്തിയ 'വൺ' സിനിമയുടെ റീമേക്ക് അവകാശം സ്വന്തമാക്കി ബോണി കപൂർ. ബോണി കപൂറിന്റെ ഉടമസ്ഥതയിലുള്ള നരസിംഹ എന്റർപ്രൈസസ് എന്ന കമ്പനിയാണ് റീമേക്ക് അവകാശം നേടിയിരിക്കുന്നത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രത്തില്‍ കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.

ബോബി-സഞ്ജയ് തിരക്കഥയിൽ ഒരുക്കിയ വൺ എത്രതുകയ്ക്കാണ് റീമേക്ക് അവകാശം സ്വന്തമാക്കിയതെന്ന് വ്യക്തമല്ല. നേരത്തെ ഹെലന്‍ എന്ന മലയാളം ചിത്രത്തിന്റെ റീമേക്കും ബോണി കപൂര്‍ സ്വന്തമാക്കിയിരുന്നു. മകൾ ജാന്‍വി കപൂറിനെ നായികയാക്കിയാണ് ഹിന്ദിയില്‍ ഹെലന്‍ ഒരുക്കുന്നത്. 2019ല്‍ ഇറങ്ങിയ തമിഴ് ചിത്രം കൊമാളിയുടെ ഹിന്ദി റീമേക്കും ബോണി കപൂറിന്റെ കമ്പനിക്കാണ്.

From around the web

Special News
Trending Videos