ബോളിവുഡ് ചിത്രം 'അന്തിം: ദി ഫൈനല്‍ ട്രൂത്ത്' നവംബർ 26 ന് റിലീസ് ചെയ്യും

ബോളിവുഡ് ചിത്രം 'അന്തിം: ദി ഫൈനല്‍ ട്രൂത്ത്' എന്ന ചിത്രം നവംബർ 26 ന് തിയറ്ററുകളിൽ റിലീസ് ചെയ്യും,. സല്‍മാന്‍ ഖാന്‍ നായകനാവുന്ന ചിത്രം ഒരു ആക്ഷൻ ത്രില്ലർ ആണ്. സല്‍മാന്‍ ഖാന്‍റെ സഹോദരീ ഭര്‍ത്താവ് ആയുഷ് ശര്‍മ്മയാണ് ചിത്രത്തിൽ പ്രതിനായകനായി എത്തുന്നത്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് മഞ്ജ്‍രേക്കര്‍ ആണ്. ഒരു പഞ്ചാബി പൊലീസ് ഓഫീസർ ആയിട്ടാണ് ചിത്രത്തിൽ സൽമാൻ എത്തുന്നത്. ഭൂമാഫിയയെയും ഗുണ്ടാസംഘങ്ങളെയും തന്‍റെ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിൽ നിന്ന് തുരത്താൻ ആണ് സൽമാൻ സിനിമയിലൂടെ ശ്രമിക്കുന്നത്. ആയുഷ് ശര്‍മ്മയുടെ കഥാപാത്രം ഒരു ഗ്യാങ്സ്റ്റര്‍ ആണ്.
ചിത്രം നിർമിക്കുന്നത് സല്‍മാന്‍ ഖാന്‍ ഫിലിംസിന്‍റെ ബാനറില്‍ സല്‍മാന്‍ ഖാന്‍ തന്നെ ആണ്. ചിത്രത്തില്‍ പ്രഗ്യ ജയ്‍സ്വാള്‍, ജിഷു സെന്‍ഗുപ്‍ത, നികിതിന്‍ ധീര്‍ തുടങ്ങിയവര്‍ക്കൊപ്പം അതിഥിതാരമായി വരുണ്‍ ധവാനും എത്തുന്നു.