ബ്ലഡ് മണിയുടെ ട്രെയ്‌ലർ പുറത്തിറങ്ങി
Tue, 21 Dec 2021

പ്രിയ ഭവാനി ശങ്കർ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ബ്ലഡ് മണി ഡിസംബർ 24 ന് സീ5-ൽ നേരിട്ട് റിലീസ് ചെയ്യും. നടി ആദ്യമായി ഒരു ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ, ഒരു ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന പത്രപ്രവർത്തകയായ റേച്ചലിന്റെ വേഷമാണ് ചെയ്യുന്നത്. കുവൈറ്റിൽ തൂക്കിലേറ്റപ്പെടുന്ന രണ്ട് ഇന്ത്യക്കാരെ രക്ഷിക്കൂകയെന്നതാണ് മിഷൻ.
വിഷ്ണു വിശാലിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് അണിയറപ്രവർത്തകർ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടത്. പ്രിയാ ഭവാനി ശങ്കർ, കിഷോർ, ശിരീഷ് എന്നിവർ അഭിനയിച്ച സർജുൻ കെഎം സംവിധാനം ചെയ്ത സീ 5 ഒറിജിനൽ ചിത്രമാണ് ബ്ലഡ് മണി. ബ്ലഡ് മണിയിൽ സുബ്ബു പഞ്ചു, കിഷോർ, ശിരീഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
From around the web
Special News
Trending Videos