ഷൈനിന് പിറന്നാൾ സമ്മാനം; 'അടി'യുടെ പോസ്റ്റർ പുറത്ത്

ഷൈനിന് പിറന്നാൾ സമ്മാനം; 'അടി'യുടെ പോസ്റ്റർ പുറത്ത്

 
52

ഷൈൻ ടോം ചാക്കോയുടെ ജന്മദിനത്തോട് അനുബന്ധിച്ച് 'അടി'യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകൻ, കുറുപ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമിക്കുന്ന നാലാമത് ചിത്രമാണ് 'അടി'. ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ധ്രുവൻ, അഹാന കൃഷ്ണ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഷൈന്റെ പിറന്നാൾ ദിനമായ ഇന്നാണ് അണിയറക്കാർ പോസ്റ്റർ‌ പുറത്തു വിട്ടത്.

കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങൾ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. 96ന് സംഗീതം ഒരുക്കിയ ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീത സംവിധാനവും ഫായിസ് സിദ്ധിഖ് ഛായാഗ്രഹണവും നിർവഹിക്കുന്നു. കോസ്റ്റ്യൂം സ്റ്റെഫി സേവ്യറും ആർട്ട് സുഭാഷ് കരുണും രഞ്ജിത് ആർ മേക്കപ്പും നിർവഹിച്ചിരിക്കുന്നു. സുഡാനി ഫ്രം നൈജീരിയ ഫെയിം നൗഫലാണ് എഡിറ്റിംഗ് നടത്തിയിരിക്കുന്നത്.  ആലുവയിലും പരിസര പ്രദേശങ്ങളിലുമായിട്ടാണ് അൻപത് ദിവസങ്ങൾ കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയത്.

From around the web

Special News
Trending Videos