'ഭീമന്റെ വഴി' ട്രെയിലർ പുറത്തിറങ്ങി

'ഭീമന്റെ വഴി' ട്രെയിലർ  പുറത്തിറങ്ങി

 
41

കുഞ്ചാക്കോ ബോബനും ചെമ്പൻ വിനോദ് ജോസും പ്രധാന കഥാപാത്രങ്ങളായെത്തുന്ന 'ഭീമന്റെ വഴി' ട്രെയിലർ പുറത്തിറങ്ങി.തമാശ എന്ന ചിത്രത്തിന് ശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ചെമ്പോസ്‌കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ്, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർ ചേർന്നാണ് ഭീമന്റെ വഴി നിർമിക്കുന്നത്.

'ഈ വഴി എന്ന് പറയുന്നത് പ്രതീക്ഷയുടെയും പുരോ​ഗതിയുടെയും അടയാളമാണ്' എന്ന വാചകത്തോടെയാണ് ട്രെയിലറിന്റെ ആരംഭം. വിൻസി അലോഷ്യസ്, ബിനു പപ്പു, ജിനു ജോസഫ്, നിർമ്മൽ പാലാഴി, പ്രമോദ് വെളിയനാട്, സുരാജ് വെഞ്ഞാറമൂട്, ഭ​ഗത് മാനുവൽ എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും മഷർ ഹംസ വസ്ത്രാലങ്കാരവും വിഷ്ണു വിജയ് സംഗീതസംവിധാനവും നിർവഹിക്കുന്നു. ഛായാ​ഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ​ഗിരീഷ് ​ഗം​ഗാധരനാണ്.

From around the web

Special News
Trending Videos