ബംഗാളി ചലച്ചിത്രകാരൻ ബുദ്ധദേബ് ദാസ്ഗുപ്ത അന്തരിച്ചു

വിഖ്യാത ബംഗാളി ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും, കവിയുമായ ബുദ്ധദേബ് ദാസ്ഗുപ്ത അന്തരിച്ചു. 77 വയസായിരുന്നു. തെക്കൻ കൊൽക്കത്തയിലെ വസതിയിൽ ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. 1944 ഫെബ്രുവരിയില്‍ പുരുളിയയിൽ ജനിച്ചത് ബുദ്ധദേബ് കോളേജ് അധ്യാപകനായാണ് കരിയർ തുടങ്ങിയത്. നിരവധി കവിതാസമാഹാരങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചു. വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും എക്കാലത്തും ഇടതുപക്ഷ സഹയാത്രികനായിരുന്ന അദ്ദേഹം
ഇദ്ദേഹത്തിന്റെ അഞ്ച് ചിത്രങ്ങൾക്ക് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1988-ലും 1994-ലും ബെർലിൻ ചലച്ചിത്രമേളയിൽ ഗോൾഡൻ ബെർലിൻ ബെയർ പുരസ്ക്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. സ്‌പെയിൻ ഇൻറർനാഷണൽ ചലച്ചിത്രമേളയിൽ ലൈഫ് ടൈം അച്ചീവ്‌മെൻറും ലഭിച്ചു. '' ഈ കെട്ടകാലത്ത് ഈ ദുരന്തവാര്‍ത്തയും എത്തി. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ എക്കാലത്തേക്കുമായി സംരക്ഷിയ്ക്കപ്പെടണം''- പ്രശസ്ത സംവിധായകനും ബുദ്ധദേവിന്റെ സുഹൃത്തും പ്രശസ്ത സംവിധായകനുമായ ഗൌതം ഘോഷ് പ്രതികരിച്ചു.