കാർത്തിക് രാമകൃഷ്ണൻ നായകനാവുന്ന 'ബനേർഘട്ട' നാല് ഭാഷകളിൽ

'ഷിബു' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കാര്‍ത്തിക് രാമകൃഷ്ണൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് 'ബനേർഘട്ട'. നവാഗതനായ വിഷ്ണു നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാലു ഭാഷകളിലായി പുറത്തിറങ്ങും. ദൃശ്യം-2 വിനും ജോജിക്കും ശേഷം ആമസോണിൽ നേരിട്ട് റിലീസാവുന്ന മൂന്നാമത്തെ മലയാള ചിത്രമാണ് 'ബനേർഘട്ട'.
ത്രില്ലര്‍ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ആമസോൺ പ്രൈമിൽ ജൂൺ അവസാനത്തോടെയാണ് റിലീസിനൊരുങ്ങുന്നത്. സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് അര്‍ജുന്‍ പ്രഭാകരൻ, ഗോകുല്‍ രാമകൃഷ്ണൻ എന്നിവര്‍ ചേര്‍ന്നാണ്.കാർത്തിക്കിനെ കൂടാതെ വിനോദ്, അനൂപ്, സുനിൽ, അനൂപ് എ. എസ്., ആശ മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാംപ്ര ഫൗണ്ടേഷന്‍റെ സഹകരണത്തോടെ കോപ്പി റൈറ്റ് പിക്ച്ചേഴ്സിന്‍റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.