19-ാം വയസിൽ തന്നെ പീഡിപ്പിച്ച് ഗർഭിണിയാക്കി, വെളിപ്പെടുത്തലുമായി ലേഡി ഗാഗ

 

19-ാം വയസിൽ തന്നെ പീഡിപ്പിച്ച് ഗർഭിണിയാക്കി, വെളിപ്പെടുത്തലുമായി ലേഡി ഗാഗ

 
GHG
 

19-ആം വയസിൽ ഒരു സംഗീത നിർമാതാവ് തന്നെ പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്‌തെന്നാണ് വെളിപ്പെടുത്തി അമേരിക്കൻ പോപ്പ് സൂപ്പർ സ്റ്റാർ ലേഡി ഗാഗ. 'ദ മീ യു കാന്റ് സീ' എന്ന ഡോക്യുമെന്ററി പരമ്പരയിലാണ് പീഡനാനുഭവത്തെക്കുറിച്ച് ലേഡി ഗാഗ തുറന്നുസംസാരിച്ചത്.

''എനിക്ക് അന്ന് 19 വയസായിരുന്നു. ഒരു നിർമാതാവ് വന്ന് വസ്ത്രങ്ങളഴിക്കാൻ ആവശ്യപ്പെട്ടു. ഞാൻ പറ്റില്ലെന്നു പറഞ്ഞ് അവിടെനിന്നു രക്ഷപ്പെട്ടു. ഇതേ ചോദ്യം നിരന്തരം ആവർത്തിച്ചുകൊണ്ടിരുന്നു. ഒടുവിൽ ഞാൻ മരവിച്ചുപോയി. അങ്ങനെ..... പിന്നീട് സംഭവിച്ചതൊന്നും ഞാൻ ഓർക്കുന്നുപോലുമില്ല.. അയാളെന്നെ ഗർഭിണിയുമാക്കി ഒരു മൂലയിൽ കൊണ്ടുതള്ളി...!''- ലേഡി ഗാഗ പറഞ്ഞു.

ആദ്യം മുഴുവൻ വേദനയായിരുന്നു. പിന്നീട് മരവിപ്പായി. അതും കഴിഞ്ഞ് ആഴ്ചകളോളം രോഗിയായി. തുടർന്ന് കടുത്ത മാനസിക വിഭ്രാന്തിയായിരുന്നു. ഏറെ വർഷങ്ങളായി ഞാൻ മുൻപുണ്ടായിരുന്ന പെൺകുട്ടിയേ ആയിരുന്നില്ല. സംഗീത പരിപാടികൾക്കായി നിശ്ചയിച്ചിരുന്ന നിരവധി വിദേശയാത്രകൾ റദ്ദാക്കേണ്ടിവന്നുവെന്ന് ലേഡി ഗാഗ കൂട്ടിച്ചേർത്തു.

From around the web

Special News
Trending Videos