കുഞ്ഞെല്‍ദോ ഓണത്തിന് തിയേറ്ററുകളിലെത്തുമെന്ന് ആസിഫ് അലി

 

കുഞ്ഞെല്‍ദോ ഓണത്തിന് തിയേറ്ററുകളിലെത്തുമെന്ന് ആസിഫ് അലി

 
തഗഹദചജദട
 

ആസിഫ് അലി കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ‘കുഞ്ഞെല്‍ദോ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 27ന് ഓണം റിലീസായാണ് ചിത്രം തിയേറ്ററിൽ എത്തുകയെന്ന് ആസിഫ് അലി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. ആര്‍ ജെ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുഞ്ഞെല്‍ദോ’.

‘’നീണ്ട അവധി കഴിഞ്ഞ് ഓണത്തിന് തീയേറ്ററുകളിൽ… കുഞ്ഞെല്‍ദോ ഓഗസ്റ്റ് 27ന് റിലീസ് ചെയ്യുന്നു’’-ആസിഫ് അലി കുറിച്ചു. വിനീത് ശ്രീനിവാസന്‍ ക്രിയേറ്റീവ് ഡയറക്റ്ററായെത്തുന്നു എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. ചിത്രത്തില്‍ പുതുമുഖം ഗോപിക ഉദയന്‍ നായികയാവുന്നു. സന്തോഷ് വര്‍മ്മ, അശ്വതി ശ്രീകാന്ത് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകരുന്നു. ലിറ്റില്‍ ബിഗ് ഫിലിസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയും സുവിന്‍ വര്‍ക്കിയും ചേര്‍ന്നാണ് കുഞ്ഞെല്‍ദോ നിര്‍മിക്കുന്നത്.

From around the web

Special News
Trending Videos