ആസിഫ് അലി യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു

ആസിഫ് അലി യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു

 
64

മലയാള സിനിമാ മേഖലയില്‍ നിന്നും ഒരാൾ കൂടി യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. നടൻ ആസിഫ് അലി ആണ് ഇപ്പോൾ വിസ സ്വീകരിച്ചത്. യുഎഇ ഗോള്‍ഡന്‍ വീസ നല്‍കുന്നത് വിവിധ മേഖലകളില്‍ മികച്ച സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് .

ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങുന്ന തന്‍റെ ചിത്രം ആസിഫ് അലി സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. ഈ അംഗീകാരത്തിന് ഏറെ നന്ദിയുണ്ടെന്നും മലയാളികളെ സംബന്ധിച്ച് ഒരു രണ്ടാം വീടാണ് ദുബൈ എന്നും അദ്ദേഹം പറഞ്ഞു.

കലാകാരന്മാരുടെ കഴിവിനെ എക്കാലത്തും അംഗീകരിക്കുന്ന ഹിസ് ഹൈനസ് ഷെയ്‍ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്‍തൂമിനും ഈ രാജ്യത്തിന്‍റെ മറ്റു നേതാക്കള്‍ക്കും നന്ദി അറിയിക്കുന്നതായും ആസിഫ് ഫേസ്ബുക്കിൽ കുറിച്ചു.

മലയാള സിനിമാ മേഖലയില്‍ നിന്നും നേരത്തെ ഈ നേട്ടത്തിന് അര്‍ഹരായവർ മോഹന്‍ലാല്‍, മമ്മൂട്ടി, ടൊവീനോ തോമസ്, നൈല ഉഷ, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ആശ ശരത്ത്, ലാല്‍ജോസ് എന്നിവരാണ്

From around the web

Special News
Trending Videos