ആര്യ വിശാൽ ചിത്രം 'എനിമി' ട്രെയ്‍ലര്‍ പുറത്തിറങ്ങി

ആര്യ വിശാൽ ചിത്രം 'എനിമി' ട്രെയ്‍ലര്‍ പുറത്തിറങ്ങി

 
51

വിശാല്‍ , ആര്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം 'എനിമി'യുടെ ട്രെയ്‍ലർ പുറത്തെത്തി. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ആ ഴോണറിനോട് നീതി പുലര്‍ത്തുന്ന ഒന്നായിരിക്കുമെന്ന് ട്രെയ്‍ലര്‍ അടിവരയിടുന്നു. ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് 1.42 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍.

പ്രകാശ് രാജ്, തമ്പി രാമയ്യ, കരുണാകരന്‍, മൃണാലിനീ ദേവി എന്നിവര്‍ക്കൊപ്പം മംമ്ത മോഹന്‍ദാസും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എസ് വിനോദ്‍കുമാറാണ് നിര്‍മ്മാണം. നേരത്തെ അരിമ നമ്പി, ഇരു മുഗന്‍, നോട്ട എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ആനന്ദ് ശങ്കര്‍. തമന്‍ എസ് ആണ് എനിമിയിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

From around the web

Special News
Trending Videos