'അപ്പുവിന്റെ സത്യാന്വേഷണം' നീസ്ട്രീമില്‍

സോഹൻലാൽ സംവിധാനം ചെയ്ത 'അപ്പുവിന്റെ സത്യാന്വേഷണം' എന്ന ചിത്രം ജൂലായ് 10-ന് റിലീസ് ചെയ്യും. AVA പ്രൊഡക്ഷൻസിന്റെ ബാനറിൽ എ.വി. അനൂപും E4 എന്റർടൈന്മെന്റസിന്റെ ബാനറിൽ മുകേഷ് ആർ. മേത്തയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സി. വി. സാരഥിയാണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ.മാസ്റ്റർ റിഥുൻ, AV അനൂപ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ശരിയുടെയും, തെറ്റിന്റെയും വഴിയിൽ ഏതു തിരഞ്ഞെടുക്കണമെന്നുള്ള അപ്പുവിന്റെ ആത്മസംഘർഷത്തിലൂടെയുള്ള യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. കുട്ടികളും, മാതാപിതാക്കളും, അധ്യാപകരും ഒരുപോലെ കണ്ടിരിക്കേണ്ട ചിത്രമാണിത് എന്ന് അണിയറക്കാർ പറയുന്നു. മാസ്റ്റർ റിഥുൻ അപ്പുവായും അപ്പുവിന്റെ അപ്പൂപ്പൻ ഗാന്ധിയൻ നാരായണൻ എഴുത്തച്ഛനായി എ.വി. അനൂപും വേഷമിടുന്നു.2019-ലെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാർഡും മികച്ച വസ്ത്രാലങ്കാരത്തിനുള്ള കേരള ഫിലിം ക്രിറ്റിക്സ് അവർഡും ഉൾപ്പടെ നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങളും ഈ ചിത്രം നേടിയിട്ടുണ്ട്.
അന്തരിച്ച ഛായാഗ്രാഹകൻ എം.ജെ. രാധാകൃഷ്ണന്റെ അവസാന നാളുകളിലെ ചിത്രം കൂടിയാണ് ഇത്. ശ്രീവത്സൻ ജെ. മേനോനാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. കഥ, തിരക്കഥ - രാജു രംഗനാഥ്, വസ്ത്രാലങ്കാരം - ഇന്ദ്രൻസ് ജയൻ, മേക്കപ്പ് - പട്ടണം റഷീദ്, കലാസംവിധാനം - അരുൺ വെഞ്ഞാറമൂട്.