വെബ്സീരീസുമായി അപ്പാനി ശരത്തും ഭാര്യയും

 

വെബ്സീരീസുമായി അപ്പാനി ശരത്തും ഭാര്യയും

 
gbnghmjkl
 

ജനപ്രിയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായ അപ്പാനി ശരത്ത് സ്വന്തം വെബ്സീരീയുമായെത്തുന്നു. കുടുംബ ജീവിതത്തിലെ രസകരമായ സംഭവങ്ങളെ കോര്‍ത്തിണക്കി ഒരുക്കുന്ന മോണിക്കയില്‍ അപ്പാനി ശരത്തും ഭാര്യ രേഷ്മ ശരത്തുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അപ്പാനി ശരത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന വെബ്സീരീസ് 'മോണിക്ക' ഉടൻ പുറത്തിറങ്ങും.

തമാശയാണ് മോണിക്കയുടെ കേന്ദ്രപ്രമേയമെന്ന് അപ്പാനി ശരത്ത് പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് തന്നെയായിരുന്നു 'മോണിക്ക'യുടെ ചിത്രീകരണം. ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് 'മോണിക്ക'യുടെ പിന്നില്‍. ഇതൊരു കൂട്ടായ്മയുടെയും സ്നേഹത്തിന്‍റെയും പങ്കുവെയ്ക്കലിന്‍റെയും വെബ്സീരീസാണെന്ന് അപ്പാനി ശരത്ത് പറഞ്ഞു.

From around the web

Special News
Trending Videos