ആന്റണി വര്‍ഗീസ് വിവാഹിതനാകുന്നു, വധു അനീഷ

ആന്റണി വര്‍ഗീസ് വിവാഹിതനാകുന്നു, വധു അനീഷ

 
50
യുവ നടൻ ആന്റണി വര്‍ഗീസ് വിവാഹിതനാകുന്നു. അങ്കമാലി സ്വദേശി അനീഷ പൗലോസ് ആണ് വധു.  പ്രണയ വിവാഹമാണ്. സ്കൂൾകാലഘട്ടം മുതൽ സുഹൃത്തുക്കളായിരുന്നു ഇരുവരും. വിദേശത്ത് നഴ്സ് ആയി ജോലി ചെയ്യുകയാണ് അനീഷ. 

 

ഓഗസ്റ്റ് എട്ടിനാണ് അങ്കമാലിയിൽ വച്ചാണ് വിവാഹം.സിനിമാ സുഹൃത്തുക്കൾക്കും മറ്റുമായി ഞായറാഴ്ച റിസപ്ഷൻ ഉണ്ടാകും. അനീഷയുടെ വീട്ടിൽ നിന്നുള്ള ഹൽദി ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെ എത്തി മലയാളസിനിമയിലെ മുൻനിര യുവനായകനിരയിലെത്തിയ താരമാണ് ആന്റണി.  പെപ്പെ എന്ന ചെല്ലപ്പേരിൽ ആരാധകർക്കിടയിൽ അറിയപ്പെടുന്ന നടന്റേതായി ഒരുപിടി സിനിമകളാണ് റിലീസിനൊരുങ്ങുന്നത്. 

From around the web

Special News
Trending Videos