മലയാളത്തിന് സ്വന്തമായി മറ്റൊരു ഒടിടി പ്ലാറ്റ്‌ഫോം- മാറ്റിനി
Fri, 25 Jun 2021

മലയാള സിനിമയുടെ ഭാഗമാകാൻ പുതിയ ഒരു ഒടിടി പ്ലാറ്റ്‌ഫോം എത്തുന്നു. ‘മാറ്റിനി’ സിനിമ ആഗ്രഹിക്കുന്നവരെയും സിനിമക്ക് ആവശ്യമുള്ളവരെയും തമ്മിൽ ആധികാരികമായി ബന്ധിപ്പിക്കാൻ സഹായിക്കുന്ന ഒടിടി പ്ലാറ്റ്‌ഫോം ആണെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ജൂൺ 27ന് പൃഥ്വിരാജാണ് ഇത് ഉദ്ഘാടനം ചെയ്യുന്നത്.
പ്രൊജക്റ്റ് ഡിസൈനർ ബാദുഷയും നിർമ്മാതാവ് ഷിനോയ് മാത്യുവുമാണ് മാറ്റിനിയുടെ സാരഥികൾ. പുതുമുഖങ്ങളും പ്രതിഭാധനരുമായ അഭിനേതാക്കളെയും ടെക്നീഷ്യൻസിനെയുമെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് എസ്ക്ലൂസിവ് ആയ വെബ്സീരിസുകൾ, സിനിമകൾ, ഷോർട്ട് ഫിലിമുകൾ എന്നിവ നിർമ്മിച്ചുകൊണ്ടായിരിക്കും പ്രാരംഭ ഘട്ടത്തിൽ മാറ്റിനിയുടെ പ്രവർത്തനം.
From around the web
Special News
Trending Videos