അന്ന ബെൻ ചിത്രം ‘സാറാസ്’ ജൂലൈ അഞ്ചിന് ആമസോൺ പ്രൈമിൽ

 

അന്ന ബെൻ ചിത്രം ‘സാറാസ്’ ജൂലൈ അഞ്ചിന് ആമസോൺ പ്രൈമിൽ

 
ുകരപുകഹു
 

അന്ന ബെന്നും സണ്ണി വെയ്നും ആദ്യമായി ഒരുമിക്കുന്ന ‘സാറാസ്’ ആമസോൺ പ്രൈം വിഡിയോയിൽ റിലീസ് ചെയ്യും. അടുത്ത മാസം അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഓം ശാന്തി ഓശാന’, ‘ഒരു മുത്തശ്ശി ഗഥ’ എന്ന ചിത്രങ്ങൾ സംവിധാനം ചെയ്ത ജൂഡ് അന്റണിയാണ് സാറാസ് സംവിധാനം ചെയ്യുന്നത്.

ചിത്രത്തിലെ ഒരു ഗാനം പങ്കുവച്ചുകൊണ്ടാണ് ആമസൊൺ പ്രൈം വീഡിയോയിലൂടെ സിനിമ സ്ട്രീം ചെയ്യുമെന്ന് സണ്ണി വെയ്ൻ അറിയിച്ചിരിക്കുന്നത്. പികെ മുരളീധരൻ, ശാന്ത മുരളി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അക്ഷയ് ഹരീഷ് ആണ്. ബെന്നി പി നായരമ്പലം, മല്ലിക സുകുമാരൻ, പ്രശാന്ത് നായർ, ധന്യ വർമ്മ, സിദ്ധിക്ക്, വിജയകുമാർ, അജു വർഗീസ് തുടങ്ങിയവരൊക്കെ സിനിമയിൽ അണിനിരക്കും.

From around the web

Special News
Trending Videos