അനി ഐ.വി. ശശിയുടെ ഹ്രസ്വചിത്രം 'മായ' റിലീസ് ചെയ്തു

അശോക് സെൽവൻ, പ്രിയ ആനന്ദ് എന്നിവർ മുഖ്യകഥാപാത്രങ്ങളാക്കി അനി ഐ.വി. ശശി സംവിധാനം ചെയ്ത ഹ്രസ്വചിത്രം 'മായ' റിലീസ് ചെയ്തു. തമിഴിലാണ് ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്. ഒപ്പമുള്‍പ്പെടെ നിരവധി മലയാളം ഹിന്ദി ചിത്രങ്ങളില്‍ പ്രിയദര്‍ശന്റെ സംവിധാന സഹായിയായിരുന്നു അനി ഐ.വി ശശി. തമിഴിലെയും മലയാളത്തിലെയും പ്രമുഖരാണ് ചിത്രം റിലീസ് ചെയ്തത്.
2017ൽ ഷിക്കാഗോ സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഷോർട്ട് ഫിക്ഷനുള്ള പുരസ്‌കാരം കരസ്ഥമാക്കിയ ചിത്രമാണ് 'മായ'. അനി സംവിധാനം ചെയ്ത തമിഴ് തെലുങ്ക് ചിത്രം നിന്നിലാ നിന്നിലാ ഈയടുത്താണ് പുറത്തിറങ്ങിയത്. അശോക് സെല്‍വന്‍, ഋതു വര്‍മ, നിത്യ മേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ സഹരചയിതാവും അസോസിയേറ്റ് ഡയറക്ടറും കൂടിയാണ് അനി ഐ.വി ശശി.