ഭാസ്കരനായി ആല്‍ബര്‍ട്ട് അലക്സ്; 'ഉരു' പുതിയ പോസ്റ്റര്‍ ഇറങ്ങി

ഭാസ്കരനായി ആല്‍ബര്‍ട്ട് അലക്സ്; 'ഉരു' പുതിയ പോസ്റ്റര്‍ ഇറങ്ങി

 
59

ഇ എം അഷ്‌റഫ് ചിത്രം ‘ഉരു’വിന്‍റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി . തടി വ്യവസായിയായ ഭാസ്കരനായി  അഭിനയിക്കുന്ന ആൽബർട്ട് അലക്സിന്റെ ചിത്രവുമായാണ് ഉരുവിന്‍റെ    പുതിയ പോസ്റ്റർ ഇറങ്ങിയത് . തടി കൊണ്ട് നിർമ്മിച്ച ചെറുതരം കപ്പലായ ‘ഉരു’ കേന്ദ്ര കഥാപാത്രമായ വ്യത്യസ്ത സിനിമയാണ് ബേപ്പൂരിലെ പരമ്പരാഗത ഉരു നിർമ്മാണം  വിഷയമായുള്ള  ഉരു എന്ന സിനിമ . മാമുക്കോയ , മഞ്ജുപത്രോസ്  കെ യു മനോജ് എന്നിവരോടൊപ്പമാണ് ആൽബർട്ട് അലക്‌സും ഉരുവിൽ അഭിനയിച്ചിരിക്കുന്നത് .

അർജുൻ ,അനിൽ ബേബി . അജയ് കല്ലായി , രാജേന്ദ്രൻ തായാട്ട് , ഉബൈദ് മുഹ്‌സിൻ , ഗീതിക , ശിവാനി ,ബൈജു ഭാസ്കർ , സാഹിർ പി കെ , പ്രിയ ,  എന്നിവരോടൊപ്പം നിർമ്മാതാവ്  മൻസൂർ പള്ളൂരും ഉരുവിൽ അഭിനയിച്ചിട്ടുണ്ട്  . എ സാബു , സുബിൻ എടപ്പകത്തു എന്നിവരാണ് സാം പ്രൊഡക്ഷന്‍റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്‍റെ സഹ നിർമാതാക്കൾ . ഷൈജു ദേവദാസാണ് അസോസിയേറ്റ് സംവിധാനം . ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് കമൽ പ്രശാന്തും  .

ഗാന രചന പ്രഭാവർമ്മയുമാണ്  പശ്ചാത്തല സംഗീതം ദീപാങ്കുരൻ കൈതപ്രവും  എഡിറ്റിംഗ് നിര്‍വഹിചിരിക്കുന്നത്  ഹരി ജി നായരുമാണ് . ചിത്രത്തിന്‍റെ    ഛായാഗ്രഹണം ശ്രീകുമാർ പെരുമ്പടവമാണ് . സംവിധായകനായ ഇ എം അഷ്‌റഫ് തന്നെയാണ് ചിത്രത്തിന്‍റെ    കഥയും എഴുതിയിരിക്കുന്നത് . ചിത്രം ഒടിടി പ്ലാറ്റ് ഫോമിലൂടെ ഉടൻ പുറത്തിറങ്ങും

From around the web

Special News
Trending Videos