കൊവിഡ് ബോധവത്കരണ ക്യാംപെയിനുമായി അക്ഷയ് കുമാറും താരങ്ങളും

കൊവിഡ് ബോധവത്കരണ ക്യാംപെയിനുമായി ഇന്ത്യന്‍ സിനിമാ താരങ്ങള്‍. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്റ് ഇന്റസ്ട്രിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ബോധവത്കരണ പരിപാടിക്ക് ഇന്ന് തുടക്കമാകും. വിവിധ ഭാഷകളിലായി ഒരുങ്ങുന്ന ക്യാംപെയിനില്‍ ബോളിവുഡ് താരം അക്ഷയ് കുമാര്‍, തെന്നിന്ത്യന്‍ താരങ്ങളായ ചിരഞ്ജീവി, ആര്യ എന്നിവരും ഭാഗമാകും.
ടിവി, റേഡിയോ, പത്രം നവ മാധ്യമങ്ങള്‍ എന്നിവയിലൂടെ രാജ്യമെമ്പാടുമുള്ള ജനങ്ങളിലേക്ക് ക്യാംപെയിന്‍ എത്തുന്നതായിരിക്കും. എല്ലാ വീടുകളും കൊറോണയെ തോല്‍പ്പിക്കണമെന്ന് തീരുമാനിക്കണമെന്നാണ് ക്യാംപെയിന്റെ സ്ലോഗന്‍. മറാഠി, കന്നട, പഞ്ചാബി തുടങ്ങിയ സിനിമാ മേഖലയില്‍ നിന്നുള്ളവരും ക്യാംപെയിനിലുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ എംപവേര്‍ഡ് കമ്മിറ്റിയെയും എഫ്‌ഐസിസിഐ ക്യാംപെയിനിന്റെ ഭാഗമായി ബന്ധപ്പെട്ടിട്ടുണ്ട്.