മണിരത്നത്തിന്റെ 'പൊന്നിയൻ സെൽവൻ' പോസ്റ്റർ പങ്കുവെച്ച് ഐശ്വര്യ

സംവിധായകൻ മണിരത്നത്തിന്റെ സ്വപ്ന സിനിമയായ 'പൊന്നിയൻ സെൽവൻ' പുറത്തിറങ്ങാൻ സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യും. ചിത്രത്തിന്റെ ആദ്യ ഭാഗം 2022ൽ പുറത്തിറങ്ങും. അതേസമയം കോവിഡ് മൂലം നിർത്തിവച്ചിരുന്ന ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം പുതുച്ചേരിയിൽ പുനരാരംഭിച്ചു. ചിത്രത്തിൽ പ്രധാനവേഷത്തിൽ അഭിനയിക്കുന്ന നടൻ കാർത്തി അടുത്തയാഴ്ച ടീമിനൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നു.
2018ൽ അവസാനമായി വെള്ളിത്തിരയിലെത്തിയ ഐശ്വര്യ പൊന്നിയൻ സെൽവനിലൂടെ മടങ്ങി വരികയാണ്. പെന്നിയൻ സെൽവൻ-1 പോസ്റ്റർ ഐശ്വര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. സിനിമയുടെ ടൈറ്റിൽ സൂചിപ്പിക്കുന്ന വിധം സ്വർണ നിറത്തിലുള്ള വാളും പരിചയും ഗർജിക്കുന്ന സുവർണ കടുവയുമാണ് പോസ്റ്ററിൽ കാണുന്നത്.
ആധാരമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ചോള രാജാവായിരുന്ന അരുൾമൊഴി വർമനെ (രാജരാജ ചോളൻ ഒന്നാമൻ) കുറിച്ചുള്ളതാണ് 2400 പേജുള്ള ഈ നോവൽ. തമിഴ്സാഹിത്യത്തിലെ എക്കാലത്തെയും മഹത്തായ ചരിത്രനോവൽ വെള്ളിത്തിരയിലാക്കുമ്പോൾ ഗംഭീര കാസ്റ്റിങ് ആണ് സിനിമയ്ക്കായി മണിരത്നം നടത്തിയിരിക്കുന്നത്.വിക്രം, ജയംരവി, കാർത്തി, ഐശ്വര്യ റായി, തൃഷ, ഐശ്വര്യ ലക്ഷ്മി, അമല പോൾ, കീർത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, പാർഥിപൻ, ശരത്കുമാർ, ലാൽ, ജയറാം, റഹ്മാൻ, റിയാസ് ഖാൻ, കിഷോർ, പ്രകാശ് രാജ്, പ്രഭു, എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുക. അമിതാഭ് ബച്ചനെ പരിഗണിക്കുന്നതായി വാർത്തകൾ വന്നിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.