നായികമാര്‍ക്കൊരു ഷെല്‍ഫ് ലൈഫ് ഉണ്ടെന്ന് പറയുന്ന ചിന്താഗതിയില്‍ മാറ്റം വരുത്തണമെന്നുണ്ട്- ഐശ്വര്യ ലക്ഷ്മി

നായികമാര്‍ക്കൊരു ഷെല്‍ഫ് ലൈഫ് ഉണ്ടെന്ന് പറയുന്ന ചിന്താഗതിയില്‍ മാറ്റം വരുത്തണമെന്നുണ്ടെന്ന് നടി ഐശ്വര്യ ലക്ഷ്മി. നായികമാര്‍ക്കൊരു ഷെല്‍ഫ് ലൈഫ് ഉണ്ടെന്ന് പറയാറുണ്ട്. ഒരു സമയം കഴിഞ്ഞാല്‍ അവര്‍ കല്യാണം കഴിച്ച് പോകണമെന്നാണ് നാട്ട് നടപ്പ്. അത് ബ്രേക്ക് ചെയ്യാന്‍ പറ്റണമെന്നുണ്ട്. ഇപ്പോള്‍ ഒരുപാട് പേര്‍ ആ ചിന്താഗതിയൊക്കെ തകര്‍ത്തിട്ടുണ്ട്. ആ മുന്നേറ്റത്തില്‍ അവരുടെ കൂടെ സഞ്ചരിക്കാന്‍ കഴിയണം- ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ ലക്ഷ്മി ഇങ്ങനെ പ്രതികരിച്ചത്. ജഗമേ തന്തിരമാണ് അവസാനമായി റിലീസ് ചെയ്ത ഐശ്വര്യയുടെ ചിത്രം. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ ധനുഷ്, ജോജു ജോര്‍ജ്, ജെയ്മസ് കോസ്‌മോ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു.