ഐഷ സുൽത്താനയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

 

ഐഷ സുൽത്താനയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

 
gghjkhl
 

രാജ്യദ്രോഹക്കേസിൽ ഐഷാ സുൽത്താനയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ 10.30ന് കവരത്തി പൊലീസ് ഹെഡ് ക്വോർട്ടേഴ്‌സിലാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരായ ഐഷ സുൽത്താനയെ മൂന്നു മണിക്കൂർ ചോദ്യം ചെയ്തിരുന്നു. മൊഴികളുടെ പരിശോധനകൾക്ക് ശേഷമാണ് ഇപ്പോൾ വീണ്ടും ഹാജരാകാൻ ലക്ഷദ്വീപ് പൊലീസ് ആവശ്യപ്പെട്ടത്.

ഐഷ സുൽത്താനയുടെ മുൻ‌കൂർ ജാമ്യപേക്ഷ തള്ളിയെങ്കിലും കേസിൽ അറസ്റ്റ് ചെയ്താൽ ഇടക്കാല ജാമ്യം നൽകണമെന്ന് ഹൈക്കോടതിയുടെ ഉത്തരവുണ്ട്. ഒരു ചാനലിൽ നടത്തിയ പരാമർശങ്ങളുടെ പേരിൽ ബിജെപി ലക്ഷദ്വീപ് ഘടകം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐഷ സുൽത്താനയ്ക്ക്  എതിരെ കേസ് എടുത്തത്. രാജ്യദ്രോഹക്കുറ്റങ്ങള്‍ ഉള്‍പ്പെടുന്ന 12 എ,153 ബി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

From around the web

Special News
Trending Videos