ഐഷ സുല്‍ത്താനയ്ക്ക് കൊച്ചിയിലേക്ക് മടങ്ങാന്‍ അനുമതി

രാജ്യദ്രോഹക്കേസ് ചുമത്തിയ സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് കൊച്ചിയിലേക്ക് മടങ്ങാന്‍ അനുമതി. വിഷയത്തില്‍ താന്‍ നല്‍കിയ വിശദീകരണം പൊലീസിന് തൃപ്തികരമാണ് എന്നാണ് കരുതുന്നതെന്നും തനിക്ക് മുന്നില്‍ മറ്റ് നിബന്ധനകള്‍ ഒന്നും വച്ചിട്ടില്ലെന്നും ഐഷ സുല്‍ത്താന പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ വിഡിയോ സന്ദേശത്തിലാണ് ഐഷയുടെ വിശദീകരണം.
മൂന്ന് തവണ ലക്ഷദ്വീപ് പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലേക്ക് മടങ്ങാന്‍ പൊലീസ് അനുമതി നല്‍കിയതെന്നാണ് വിവരം. അടുത്ത ദിവസം താന്‍ ദ്വീപില്‍ നിന്നും കൊച്ചിയിലേക്ക് മടങ്ങുമെന്നും ഐഷ പ്രതികരിച്ചു. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫൂല്‍ ഖോഡ പട്ടേലിന് എതിരായ ബയോ വെപ്പണ്‍ പരാമര്‍ശത്തിലായിരുന്നു ലക്ഷദ്വീപ് പൊലീസ് ഐഷയ്ക്ക് എതിരെ രാജ്യ ദ്രോഹക്കുറ്റം ചുമത്തിയത്.