ഡെങ്കിപ്പനി ബാധിച്ച് നടി സാന്ദ്ര തോമസ് ഐസിയുവിൽ

 

ഡെങ്കിപ്പനി ബാധിച്ച് നടി സാന്ദ്ര തോമസ് ഐസിയുവിൽ

 
vbcv
 

നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡെങ്കിപ്പനി ബാധിച്ചതിനെ തുടർന്നാണ് ഐസിയുവിൽ പ്രവേശിപ്പിച്ചതെന്ന് നടിയുടെ സഹോദരി സ്നേഹ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ടെന്നും നിങ്ങളുടെ എല്ലാവരുടെയും പ്രാർഥന ഒപ്പം വേണമെന്നും സ്നേഹ കുറിച്ചു.

ഹൃദയമിടിപ്പും രക്തസമ്മർദവും കൂടിയതിനെ തുടർന്ന് ചേച്ചിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്ടർമാരുടെ വിശദപരിശോധനയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഐസിയുവിൽ ആയിട്ട് ഇപ്പോൾ രണ്ട് ദിവസം പിന്നിടുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ട്. നിങ്ങളുടെ എല്ലാവരുടെയും പ്രാർഥന ഒപ്പം വേണം.’–സ്നേഹ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

From around the web

Special News
Trending Videos