നടി ചിത്ര അന്തരിച്ചു
Sat, 21 Aug 2021

ചെന്നൈ: പ്രശസ്ത മലയാള നടി ചിത്ര അന്തരിച്ചു. 56 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വസതിയിൽ പുലർച്ചെയായിരുന്നു അന്ത്യം. വിജയരാഘവനാണ് ഭർത്താവ്. ഏക മകൾ മഹാലക്ഷ്മി. കൊച്ചി സ്വദേശിയായ ചിത്ര, മലയാള ചിത്രങ്ങളായ കല്യാണപ്പന്തൽ, തമിഴ് ചിത്രങ്ങളായ അപൂർവ രാഗങ്ങൾ, അവൾ അപ്പടിതാൻ തുടങ്ങിയ സിനിമകളിലൂടെ ബാലതാരമായാണ് അഭിനയരംഗത്തേക്ക് കടന്നു വന്നത്. സിനിമയിൽ തിരക്കിലായതോടു കൂടി പഠനം പത്താം ക്‌ളാസിൽ വച്ച് ഉപേക്ഷിച്ചു.
1983 ൽ പുറത്തിറങ്ങിയ 'ആട്ടക്കലാശം' ചിത്ര ചെയ്ത ആദ്യ കഥാപാത്രത്തെ രേഖപ്പെടുത്തി. മേരിക്കുട്ടി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. മലയാളത്തിൽ സൂപ്പർസ്റ്റാറുകളായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവർക്കൊപ്പം വേഷമിട്ടിട്ടുണ്ട്. ഒരു വടക്കൻ വീരഗാഥ, ദേവാസുരം, അമരം, ഏകലവ്യൻ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

From around the web
Special News
Trending Videos