നടൻ സഞ്ചാരി വിജയ്‍യുടെ സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ നടത്തും

 

നടൻ സഞ്ചാരി വിജയ്‍യുടെ സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ നടത്തും

 
H
 

ദേശീയ അവാർഡ് ജേതാവ് കൂടിയായ സഞ്ചാരി വിജയ്‍യുടെ അന്തിമ ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ അറിയിച്ചു. നിലവിൽ ആളുകൾക്ക് അന്ത്യാജ്ഞലി അർപ്പിക്കുന്നതിനായി ബംഗളൂരു രവീന്ദ്ര കലാക്ഷേത്രയില്‍ പൊതുദർശനത്തിന് വച്ചിരിക്കുകയാണ് മൃതദേഹം.

'ദേശീയ അവാർഡ് ജേതാവ് സഞ്ചാരിവിജയ് യുടെ സംസ്കാര ചടങ്ങുകൾ പൂർണ്ണമായും ഔദ്യോഗിക ബഹുമതികളോടെ നടത്തും. അനുശോചനത്തിനൊപ്പം അദ്ദേഹത്തിന്‍റെ അവയവം ദാനം ചെയ്യാൻ തയ്യാറായതിനുള്ള കൃതജ്ഞതയും കുടുംബത്തെ അറിയിക്കുന്നു'. യെദ്യൂരപ്പ ട്വീറ്റ് ചെയ്തു. വാഹനാപകടത്തെ തുടർന്ന് തലയ്ക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലിരുന്ന വിജയ് കഴിഞ്ഞ ദിവസമാണ് മരിച്ചത്.

From around the web

Special News
Trending Videos