കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് നടൻ കാർത്തി

 

കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് നടൻ കാർത്തി

 
ുുപ
 

കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് തമിഴ് നടൻ കാർത്തി. വാക്‌സിൻ സ്വീകരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ വിവരം അറിയിച്ചത്. നേരത്തെ കൊവിഡ് ധനസഹായാർത്ഥം തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കാർത്തി ഒരു കോടി രൂപ സംഭാവന ചെയ്തിരുന്നു.

സർദാർ എന്ന സിനിമയാണ് കാർത്തിയുടേതായി അണിയറയിൽ തയ്യാറെടുക്കുന്നത്. മലയാളി താരം രജീഷ വിജയനും രാശി ഖന്നയുമാണ് ചിത്രത്തിലെ നായികമാർ. സുൽത്താനാണ് കാർത്തിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ആക്ഷൻ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രം ഭാഗ്യരാജ് കണ്ണനാണ് സംവിധാനം ചെയ്തത്.

From around the web

Special News
Trending Videos