സ്റ്റാഫുകൾക്ക് കോവിഡ് വാക്സിനേഷൻ ഉറപ്പുവരുത്തി നടൻ അല്ലു അർജുൻ
Thu, 20 May 2021

തന്റെ സ്റ്റാഫുകൾക്ക് കോവിഡ് വാക്സിനേഷൻ ഉറപ്പ് വരുത്തി നടൻ അല്ലു അർജുൻ. താരം തന്നെ മുൻകയ്യെടുത്താണ് 45 വയസിന് മുകളിലുള്ള തന്റെ സ്റ്റാഫുകൾക്ക് വാക്സിനെടുക്കുന്നതിനായുള്ള ക്രമീകരണങ്ങൾ നടത്തുന്നത്. അടുത്തിടെ അല്ലു അർജുനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗമുക്തി നേടിയ ശേഷം കുടുംബാംഗങ്ങളെയും മക്കളെയും കാണാൻ സാധിച്ച സന്തോഷം താരം ആരാധകരുമായി പങ്കുവച്ചിരുന്നു.
സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പയാണ് അല്ലുവിന്റെ പുറത്തിറങ്ങാനുള്ള സിനിമ. രണ്ട് ഭാഗങ്ങളായാണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിൽ വില്ലൻ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് പുഷ്പ. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്. ഈ വർഷം ഒക്ടോബറിൽ ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യും.
From around the web
Special News
Trending Videos