‘ആര്‍.ആര്‍.ആര്‍’ ഉടന്‍ പൂര്‍ത്തിയാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍

 

ആര്‍.ആര്‍.ആര്‍’ ഉടന്‍ പൂര്‍ത്തിയാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍

 
ുവനുപസപുര,
 

എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍.ആര്‍.ആറിന്റെ ജോലികള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നും ഇനി രണ്ട് പാട്ടുകള്‍ മാത്രമാണ് ചിത്രീകരിക്കാനുള്ളതെന്നും അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തില്‍ അല്ലൂരി സീത രാമരാജു എന്ന കഥാപാത്രത്തിനെയാണ് രാം ചരണ്‍ അവതരിപ്പിക്കുന്നത്. ജൂനിയര്‍ എന്‍.ടി.ആറും, രാം ചരണുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്.

ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് ആര്‍.ആര്‍.ആര്‍ എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. അജയ് ദേവ്ഗണ്‍, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 450 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമ്മാതാവ് ഡി.വി.വി. ദാനയ്യയാണ്.

From around the web

Special News
Trending Videos