ഒരു താത്വിക അവലോകനത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ജോജുവിനെ പ്രധാന താരമാക്കി അഖിൽ മാരാർ ഒരുക്കുന്നു ഏറ്റവും പുതിയ ചിത്രമാണ് ഒരു താത്വിക അവലോകനം. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. സിനിമ ഡിസംബർ 31ന് തീയറ്ററിൽ പ്രദർശനത്തിന് എത്തി. മികച്ച പ്രതികരണം നേടി ചിത്രം മുന്നേറുകയാണ്.
നിരഞ്ജന്‍ മണിയന്‍പിള്ള രാജു ,അജു വർഗീസ്,ഷമ്മി തിലകൻ, സലിം കുമാർ, കൃഷ്ണ കുമാർ, ജയകൃഷ്ണൻ, മേജർ രവി, ശ്രീജിത് രവി, മാമുക്കോയ, പ്രശാന്ത് അലക്സ് ,മനു രാജ് തുടങ്ങി നിരവധി താരങ്ങൾ സിനിമയിൽ അഭിനയിക്കുന്നുണ്ട്. കഥ,തിരക്കഥ,സംഭാഷണം എന്നിവ ഒരിതുക്കിയിരിക്കുന്നത് സംവിധായകൻ അഖിൽ മാരാർ ആണ്. രാഷ്ട്രീയ ആക്ഷേപ ഹാസ്യം ആണ് ചിത്രം പറയുന്നത്.
ചിത്രത്തിൻറെ ടീസറിനും ഗാനങ്ങളും എല്ലാം ഏറെ സർദാ നേടിയിട്ടുണ്ട്. ഛായാഗ്രഹണം വിഷ്ണു നാരായണൻ ആണ് . പ്രൊഡക്ഷൻ കൻട്രോളർ എസാൻ.കലാ സംവിധാനം ശ്യാം കാർത്തികേയൻ. യോഹന്നാൻ ഫിലിംസിന്റെ ബാനറിൽ ഡോക്ടർ ഗീ വർഗീസ് യോഹന്നാൻ ആണ് ചിത്രം നിർമിക്കുന്നത്.