സൂര്യയുടെ 'ജയ് ഭീ'മിന് എ സര്‍ട്ടിഫിക്കറ്റ്

സൂര്യയുടെ 'ജയ് ഭീ'മിന് എ സര്‍ട്ടിഫിക്കറ്റ്

 
62

സൂര്യയെ നായകനാക്കി ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന 'ജയ് ഭീ'മിന്‍റെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി. 2 മണിക്കൂര്‍ 44 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന് 'എ സര്‍ട്ടിഫിക്കറ്റ്' ആണ് ലഭിച്ചിരിക്കുന്നത്. കട്ടുകളൊന്നും നിര്‍ദേശിച്ചിട്ടില്ല. ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈം വീഡിയോ വഴിയാണ് ചിത്രം എത്തുക. ദീപാവലി റിലീസ് ആയി നവംബര്‍ 2ന് ചിത്രം എത്തും.

സൂര്യയുടെ കരിയറിലെ 39-ാം ചിത്രമായ ജയ് ഭീം കോര്‍ട്ട് റൂം ഡ്രാമ ഗണത്തില്‍ വരുന്ന ചിത്രമാണ്. ചിത്രത്തില്‍ വക്കീല്‍ വേഷത്തിലാണ് നായകന്‍. രജിഷ വിജയനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ധനുഷ് നായകനായ 'കര്‍ണ്ണനി'ലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച രജിഷയുടെ മൂന്നാമത്തെ തമിഴ് ചിത്രമാണ് ഇത്. 'കൂട്ടത്തില്‍ ഒരുത്തന്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ജ്ഞാനവേല്‍. മണികണ്ഠനാണ് രചന. ഒപ്പം ചിത്രത്തില്‍ ഒരു കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട് അദ്ദേഹം. പ്രകാശ് രാജിനൊപ്പം മലയാളത്തില്‍ നിന്ന് ലിജോമോള്‍ ജോസും താരനിരയിലുണ്ട്.

From around the web

Special News
Trending Videos